Post Category
ബാൽ ശക്തി, ബാൽ കല്യാൺ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം
വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ബാൽ ശക്തി, ബാൽ കല്യാൺ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കലാകായിക സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണ പ്രാഗൽഭ്യമുള്ള കുട്ടികൾക്ക് ബാൽ ശക്തി പുരസ്‌കാരത്തിനായി അപേക്ഷിക്കാം. കുട്ടികളുടെ ക്ഷേമം, സംരക്ഷണം, ഉന്നമനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങൾക്ക് ബാൽ കല്യാൺ പുരസ്‌കാരത്തിന് അപേക്ഷിക്കാം.
അപേക്ഷകൾ https://nca-wed.nic.in ൽ 15 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: വനിതാ ശിശു വികസന വകുപ്പ്, സംയോജിത ശിശു സംരക്ഷണ പദ്ധതി (ഐസിപിഎസ്), പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 0471-2342235.
പി.എൻ.എക്‌സ്. 3043/2020
date
- Log in to post comments