Post Category
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈലോ കരട് പ്രസിദ്ധീകരിച്ചു
കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള 2016-ലെ പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങൾ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കി പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈലോയുടെ കരട് ശുചിത്വ മിഷന്റെ വെബ്സൈറ്റിലും (www.sanitation.kerala.gov.in) www.principaldirectorate.lsgkerala.gov.in, www.dop.lsgkerala.gov.in, www.urbanaffairskerala.org എന്നീ സൈറ്റുകളിലും പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ എക്സിക്യൂട്ടീവ് ഡയറക്ടർ, ശുചിത്വ മിഷൻ, ബേസ്മെന്റ് ഫ്ളോർ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം - 695 003. ഇ-മെയിൽ എന്ന മേൽവിലാസത്തിലോ sanitation.rules@gmail.com ഇ-മെയിലിലോ 30നകം അറിയിക്കണം.
പി.എൻ.എക്സ്. 3044/2020
date
- Log in to post comments