Skip to main content

മികവിന്റെ  കേന്ദ്രമായി ശൂരനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

ശൂരനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇനി മികവിന്റെ  കേന്ദ്രം. ഹൈടെക് സൗകര്യങ്ങളോടെ പുതിയ രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അഞ്ചു കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍,  പ്രൊജക്ടര്‍, ശാസ്ത്ര-ഗണിതശാസ്ത്ര, ഐ ടി, വിദേശഭാഷ പഠിക്കാന്‍ സൗകര്യമുള്ള ലാബുകള്‍, പെണ്‍കുട്ടികള്‍ക്കായി വിശ്രമമുറി തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
  അഞ്ചു മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസ്സുകള്‍ ഇവിടെയുണ്ട്. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. പുതുതായി നിര്‍മാണം തുടങ്ങുന്ന  കെട്ടിടത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ പറഞ്ഞു. സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപയും വിനിയോഗിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2392/2020)

 

date