Skip to main content

ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍

 തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ.പോളിടെക്‌നിക്ക് കോളജില്‍ മൂന്നാം സെമസ്റ്റര്‍ ഡിപ്ലോമ ക്ലാസുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ സെപ്തംബര്‍ 15ന് നടക്കും. ഐ.ടി.ഐ ക്വാട്ടയില്‍ അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ രാവിലെ 10നും മറ്റ് ക്വാട്ടയിലുള്ളവരുടെ അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ രാവിലെ 11നും നടക്കും. അഡ്മിഷനുള്ള റാങ്ക് പട്ടികയില്‍ പേരുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ജാതിസര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ ഹാജരാക്കണം. ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ ഫീസിനത്തില്‍ 4,000 രൂപയും പി.ടി.എ ഫണ്ടും ഉയര്‍ന്ന വരുമാനമുള്ളവര്‍ 15,000രൂപയും പി.ടി.എ ഫണ്ടും കരുതണം.

date