Skip to main content

*ജില്ലയില്‍ 95 പേര്‍ക്ക് കൂടി കോവിഡ്;* *സമ്പര്‍ക്കത്തിലൂടെ 90 പേര്‍ക്ക് രോഗബാധ*

 

*10 പേര്‍ക്ക് രോഗമുക്തി*

വയനാട് ജില്ലയില്‍ ഇന്ന് (10.09.20) 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവർത്തകയും 4 പോലീസ്കാരും ഉള്‍പ്പെടെ 90 പേർക്ക് സമ്പർക്കത്തിലൂടെ. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാലുപേർക്ക്, വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗം ബാധിച്ചു. 10 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1904 ആയി. ഇതില്‍ 1512 പേര്‍ രോഗമുക്തരായി. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്.

രോഗബാധിതരായവര്‍: 

പടിഞ്ഞാറത്തറ സ്വദേശികൾ 42 പേര്‍ - (28 പുരുഷന്മാർ, 13 സ്ത്രീകൾ,  ഒരു കുട്ടി), തൊണ്ടർനാട് സ്വദേശികൾ 4 പേര്‍ - (3 പുരുഷന്മാർ, ഒരു സ്ത്രീ),  മുണ്ടക്കുറ്റി സ്വദേശികൾ 8 പേര്‍ (6 പുരുഷന്മാർ 2 സ്ത്രീകൾ),  ബീനാച്ചി,  ചെതലയം, എടക്കൽ, എടവക  സ്വദേശികളായ രണ്ടുപേർ വീതം, 4 പുൽപ്പള്ളി സ്വദേശികൾ, 4  പൂതാടി സ്വദേശികൾ (3 പുരുഷന്മാർ ഒരു സ്ത്രീ), മാനന്തവാടി സ്വദേശികളായ 2 തടവുപുള്ളികള്‍ (27, 21),  മുള്ളൻകൊല്ലി, വാഴവറ്റ, കോട്ടത്തറ, പിണങ്ങോട്, കൽപ്പറ്റ, ബത്തേരി, കമ്പളക്കാട്, കാട്ടിക്കുളം, വെള്ളമുണ്ട, മേപ്പാടി,  കേളകം സ്വദേശികളായ  ഓരോരുത്തരും 
കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(46),  ഉറവിടം അറിയാത്ത മുള്ളൻകൊല്ലി സ്വദേശി കെഎസ്ആർടിസി ബസ് ഡ്രൈവർ (44), മുണ്ടക്കൈ സ്വദേശി (14), മേപ്പാടി നെടുമ്പാല സ്വദേശിനി (36),  മേപ്പാടി സ്വദേശികൾ (21, 33, 41) എന്നിവരുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ.

ഓഗസ്റ്റ് 28ന് സൗദി അറേബ്യയിൽ നിന്ന് വന്ന പൊഴുതന സ്വദേശിനി (8), സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശികൾ (29,24,2), സെപ്റ്റംബർ 9ന് ചെന്നൈയിൽ നിന്ന് വന്ന ചീരാൽ സ്വദേശിനി(50) എന്നിവരാണ് പുറമേനിന്ന് വന്ന് രോഗബാധിതരായവർ.

10 പേർക്ക് രോഗമുക്തി

രണ്ടു ചെതലയം സ്വദേശികളും മൂപ്പൈനാട്, നായ്ക്കട്ടി, മീനങ്ങാടി, പീച്ചങ്കോട്, കൊളഗപ്പാറ സ്വദേശികളായ ഓരോരുത്തരും രണ്ട് ഗൂഡല്ലൂർ സ്വദേശികളും ഒരു ബാംഗ്ലൂർ സ്വദേശിയുമാണ്  രോഗം ഭേദമായി  ഡിസ്ചാർജ് ആയത്

482 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.09) പുതുതായി നിരീക്ഷണത്തിലായത് 482 പേരാണ്. 244 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2613 പേര്‍. ഇന്ന് വന്ന 107 പേര്‍ ഉള്‍പ്പെടെ 387 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1189 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 60251 സാമ്പിളുകളില്‍ 58175 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 56271 നെഗറ്റീവും 1904 പോസിറ്റീവുമാണ്.

date