Skip to main content

ബാല്‍ ശക്തി , കല്യാണ്‍ പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 

ബാല്‍ ശക്തി , കല്യാണ്‍ പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 

 

 

വനിതാ ശിശുവികസന മന്ത്രാലയം നടപ്പിലാക്കുന്ന ബാല്‍ ശക്തി പുരസ്‌ക്കാരം, ബാല്‍ കല്യാണ്‍ പുരസ്‌ക്കാരം എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കലാകായിക സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളില്‍ അസാധാരണ പ്രാഗല്‍ഭ്യം ഉള്ള കുട്ടികള്‍ക്ക് ബാല്‍ ശക്തി പുരസ്‌ക്കാരത്തിനായി അപേക്ഷിക്കാവുന്നതാണ്. 

കുട്ടികളുടെ ക്ഷേമം, സംരക്ഷണം, ഉന്നമനം എന്നിവയ്ക്കായി പ്രവര്‍ത്തിയ്ക്കുന്ന വ്യക്തികള്‍/ സ്ഥാപനങ്ങള്‍ക്ക് ബാല്‍ കല്യാണ്‍ പുരസ്‌ക്കാരത്തിനായി അപേക്ഷിയ്ക്കാവുന്നതാണ്.

 

അപേക്ഷകള്‍ https://nca-wcd.nic.in/എന്ന വെബ് പോര്‍ട്ടല്‍ മുഖേന 15/09/2020നു മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്.

 

 

date