വന്യജീവി വാരാഘോഷം - 2020 പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമായി ഓണ്‍ലൈന്‍ മത്സരങ്ങള്‍
വന്യജീവി വാരാഘോഷം - 2020
പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമായി ഓണ്‍ലൈന്‍ മത്സരങ്ങള്‍
ഒക്‌ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന ഇക്കൊല്ലത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കായി വന്യജീവി ഫോട്ടോഗ്രാഫി, യാത്രാ വിവരണം (ഇംഗ്‌ളീഷ്/മലയാളം) എന്നീ മത്സരങ്ങള്‍ ഓണ്‍ലൈനായും പോസ്റ്റര്‍ ഡിസൈന്‍, ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ തപാല്‍ മുഖേനയുമാണ് സംഘടിപ്പിക്കുക. വിദ്യാര്‍ത്ഥികള്‍ക്കായി (ഹയര്‍ സെക്കന്ററി, കോളേജ് വിഭാഗങ്ങള്‍ക്കായി) ഓണ്‍ലൈന്‍ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
സെപ്റ്റംബര്‍ 15 മുതല്‍ 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. മത്സരം, ബന്ധപ്പെടേണ്ട വ്യക്തി, ഫോണ്‍ നം. എന്ന ക്രമത്തില്‍
വന്യജീവി ഫോട്ടോഗ്രാഫി മത്സരം: വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം, മൊബൈല്‍ : 9447979082 / ഓഫീസ്: 04712360762, പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം: അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി, തിരുവനന്തപുരം, മൊബൈല്‍ : 9447979135/ഓഫീസ് :0471 2360462, ക്വിസ് മത്സരം: അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി, കോഴിക്കോട് (എക്സ്റ്റന്‍ഷന്‍), മൊബൈല്‍ : 9496916900/ഓഫീസ്: 0495 2416900, ഷോര്‍ട്ട് ഫിലിം മത്സരം: അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി, തൃശൂര്‍, മൊബൈല്‍ : 9447979144 / ഓഫീസ്: 0487 2320609, യാത്രാ വിവരണ മത്സരം (ഇംഗ്‌ളീഷ്, മലയാളം): അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി, കാസര്‍ഗോഡ്, മൊബൈല്‍ : 9447979152 / ഓഫീസ്: 04994 255234. വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റിലും (www.forest.kerala.gov.in) ലഭ്യമാണ്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്നതു പോലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നേരിട്ടുള്ള മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനവും, സമാപനവും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരിക്കും നടത്തുക. ഇതോടനുബന്ധിച്ച് ജില്ലാടിസ്ഥാനത്തില്‍ വന്യജീവി സംരക്ഷണത്തെ അധികരിച്ചുള്ള വെബിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
- Log in to post comments