Skip to main content

കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി

തേവള്ളി സര്‍ക്കാര്‍ മോഡല്‍ വി എച്ച് എസ് എസ് ആന്‍ഡ് എച്ച് എസ് എസ് ഫോര്‍ ബോയ്‌സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ആഭിമുഖ്യത്തില്‍ സമാഹരിച്ച കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാം ഘട്ട വിതരണം നടന്നു. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്ന ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് വേണ്ടി ഹുസൂര്‍ ശിരസ്തദാര്‍ പി രാധാകൃഷ്ണന്‍ നായര്‍ സാമഗ്രികള്‍ ഏറ്റുവാങ്ങി. ജില്ലാ പോലീസ് അധികാരികള്‍ മുഖേന എസ് പി സി യുടെ ആദ്യഘട്ട വിതരണം കഴിഞ്ഞ മാസം നടന്നിരുന്നു. രണ്ട് ഘട്ടങ്ങളിലായി 75000 രൂപയുടെ സാമഗ്രികള്‍ എസ് പി സി സമാഹരിച്ച് നല്‍കിയിട്ടുണ്ട്. ജൂനിയര്‍ സൂപ്രണ്ട് കെ പി ഗിരിനാഥ്, സ്‌കൂള്‍ സി പി ഒ എസ്.എസ് അരുണ്‍, എ സി പി ഒ സെല്‍വരാജന്‍, കേഡറ്റുകളായ പി പ്രവീണ്‍, എസ് അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2412/2020)

(പി.ആര്‍.കെ നമ്പര്‍ 2413/2020)

date