Skip to main content

നിലമ്പൂരില്‍ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്  സ്വന്തം കെട്ടിടം

 

നിലമ്പൂരില്‍ നഗരസഭയുടെ നേതൃത്വത്തിലുള്ള അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയില്‍ നടന്ന ചടങ്ങ് പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. 40 ലക്ഷം രൂപ ചെലവിലാണ്   സംസ്‌കരണ കേന്ദ്രം ഒരുക്കിയത്. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍നിന്ന് ഹരിത കര്‍മസേനവഴി ശേഖരിക്കുന്ന മാലിന്യം വേര്‍തിരിച്ച് ഷ്രെഡിങ് യന്ത്രം  ഉപയോഗിച്ച് പൊടിച്ചെടുത്ത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം റോഡ് നവീകരണത്തിന് ഉപയോഗിക്കുന്നതാണ് പദ്ധതി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷേര്‍ളിമോള്‍, എ. ഗോപിനാഥ്, കൗണ്‍സിലര്‍മാര്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

date