Skip to main content

ചളിയിൽ തോട് - വണ്ണാത്തിപ്പൊയിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.   

 

 

  കായക്കൊടി ഗ്രാമ പഞ്ചായത്തിലെ ചളിയിൽ തോട് - വണ്ണാത്തിപ്പൊയിൽ റോഡിൻ്റെ പ്രവൃത്തി    ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയാണ് പ്രവൃത്തിക്ക്  അനുവദിച്ചത്. 
കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  കെ.ടി.അശ്വതി അദ്ധ്യക്ഷയായി.  വാർഡ് മെമ്പർ സതീശൻ എം.പി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി.നാണു, എം.കെ.ശശി, സി.പി.കുഞ്ഞിരാമൻ, ടി.പി ,കുമാരൻ ,എം ചന്ദ്രൻ ,പി.രവീന്ദ്രൻ, അജേഷ് ടി.പി, വിനിഷ് പാലയാട് എന്നിവർ പങ്കെടുത്തു .

date