Post Category
അങ്കണവാടി ഉദ്ഘാടനം ചെയ്തു
തൂണേരി ബ്ലോക്കു പഞ്ചായത്ത് ജനകീയാ സൂത്രണ പദ്ധതിയിൽ നിർമ്മിച്ച 49-ാം നമ്പർ അങ്കണവാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയാണ് നിർമാണത്തിന് വകയിരുത്തിയത്. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി സി തങ്ങൾ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം. ചന്ദ്രി, ക്ഷേമകാര്യ ചെയർ പേഴ്സൺ ടി.കെ.ലിസ, തൂണേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ ചന്ദ്രിക എന്നിവർ സംസാരിച്ചു.
date
- Log in to post comments