Skip to main content

ഇരിങ്ങൽ - മൂരാട് കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 

 

 

ഇരിങ്ങൽ - മൂരാട് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കെ.ദാസൻ എംഎൽഎ നിർവഹിച്ചു. എം.എൽ.എ ആസ്തി വികസന നിധിയിൽ നിന്നും 35 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം.

ചടങ്ങിൽ പയ്യോളി നഗരസഭ ചെയർപേഴ്സൺ വി.ടി ഉഷ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് കെ.വി. ചന്ദ്രൻ, കൗൺസിലർ സുരേഷ് പൊക്കോട്ട്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date