Post Category
ഇരിങ്ങലിൽ പകല്‍ വീടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
വയോജനങ്ങൾക്ക് വിശ്രമത്തിനും വിനോദത്തിനുമായി പയ്യോളി നഗരസഭ ഇരിങ്ങലിൽ നിർമിക്കുന്ന പകൽവീടിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം കെ.ദാസൻ എംഎൽഎ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ വി.ടി. ഉഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ചന്ദ്രൻ, സ്ഥിരം സമിതി അംഗം കൂടയിൽ ശ്രീധരൻ, കൗൺസിലർ സുരേഷ് പൊക്കോട്ട് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments