Skip to main content

മാവൂര്‍ പൊന്‍പാറക്കുന്ന് ലൈഫ് മിഷന്‍ ഭവന സമുച്ചയം പ്രവൃത്തി ഉദ്ഘാടനം  മുഖ്യമന്ത്രി നിര്‍വ്വഹിക്കും

 

 

 

മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ പൊൻപാറക്കുന്നില്‍ നിര്‍മ്മിക്കുന്ന ലൈഫ് മിഷന്‍ ഭവന സമുച്ചയത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം സെപ്റ്റംബർ 24ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും. പൊതുമരാമത്ത് വകുപ്പ് വിട്ടു നല്‍കിയ 2.66 ഏക്കര്‍ സ്ഥലത്താണ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. 

  6.16 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന ഭവന സമുച്ചയത്തിൽ 44 കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യം ഒരുക്കുന്നത്.  നിര്‍മ്മാണ പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത് ഗുജറാത്തിലെ മിത് സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്.

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ രണ്ട് പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടോല്‍ക്കുന്നില്‍ 5.25 കോടി രൂപ ചെലവില്‍ 42 കുടുംബങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിട്ടു നല്‍കിയ 1.63 ഏക്കര്‍ സ്ഥലത്താണ് ലൈഫ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്.

എല്ലാ ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഒന്നാം ഘട്ടത്തില്‍ 237 
വീടുകളും രണ്ടാം ഘട്ടത്തില്‍ 334 വീടുകളുമാണ് അനുവദിച്ചിട്ടുള്ളതെന്ന് പി ടി എ റഹീം എം.എല്‍.എ പറഞ്ഞു.

date