ജില്ലയിൽ ഇന്ന് 176 പേര്‍ക്ക് രോഗമുക്തി
755 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 176 പേര്‍ കൂടി രോഗമുക്തി നേടി.
ഇന്ന് പുതുതായി വന്ന 755 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 17,375 പേര്‍ നിരീക്ഷണത്തിലുണ്ട് . ജില്ലയില്‍ ഇതുവരെ 95,447 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 332 പേര്‍ ഉള്‍പ്പെടെ 2,163 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 233 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .
ഇന്ന് 5,993 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2,46,592 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,44,854 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതില്‍ 2,36,908 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1738 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 432 പേര്‍ ഉള്‍പ്പെടെ ആകെ 3,932 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 581 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,320 പേര്‍ വീടുകളിലും 31 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 20 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 35,043 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
- Log in to post comments