Skip to main content

നിജാസ് ജ്യുവൽ തൃശൂർ ജില്ല ഇൻഫർമേഷൻ ഓഫീസറായി ചുമതലയേറ്റു

തൃശൂർ ജില്ല ഇൻഫർമേഷൻ ഓഫീസറായി നിജാസ് ജ്യുവൽ ചുമതലയേറ്റു. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്നു. ഇടുക്കി, എറണാകുളം ജില്ലകളിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറും അസിസ്റ്റന്റ് എഡിറ്ററുമായിരുന്നു. പി.ആർ.ഡിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് 15 വർഷം കൊച്ചിയിൽ മാധ്യമരംഗത്തുണ്ടായിരുന്ന നിജാസ് ജ്യുവൽ എറണാകുളം പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

date