Post Category
പീടിക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ്
കേരള ഷോപ്പ് ആൻഡ് കമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് പഠന മികവിനുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2019-20 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. സ്റ്റേറ്റ്/സിബിഎസ്ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും, ഐസിഎസ്ഇ സിലബസിൽ എല്ലാ വിഷയത്തിലും 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവർക്കുമാണ് അവാർഡ് നൽകുക. വെള്ള പേപ്പറിൽ അപേക്ഷയോടൊപ്പം അംഗത്വ രജിസ്ട്രേഷന്റെ കോപ്പി, മെമ്പർഷിപ്പ് ലൈവ് ആണെന്നുള്ള സാക്ഷ്യപ്പെടുത്തൽ, ബാങ്ക് പാസ്ബുക്കിന്റെയും മാർക്ക് ലിസ്റ്റുകളുടെയും പകർപ്പ്, വിദ്യാർത്ഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 30നകം ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2364866
date
- Log in to post comments