Post Category
ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തും
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിലെ വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവ് വന്ന സീറ്റുകളിൽ പ്രവേശനം നടത്തും. 2020-2021 അധ്യയനവർഷം അഞ്ചാം ക്ലാസ് പ്രവേശനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സ്‌കൂളിൽ നേരിട്ട് ഹാജരാകാവുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. വിദ്യാഭ്യാസം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 9495747795.
date
- Log in to post comments