Skip to main content

ദേശീയപാതയോരത്തെ വഴിയോര കച്ചവടക്കാർ ഒഴിഞ്ഞു പോകണം

ദേശീയപാതയുടെ ഇരുവശങ്ങളിലും അനധികൃത കൈയ്യേറ്റം നടത്തി കച്ചവടം നടത്തുന്നത് ലാൻഡ് ആൻഡ് ട്രാഫിക്ക് ആക്റ്റ് 2002 പ്രകാരം നിയമവിരുദ്ധമാണെന്ന് പിഡബ്ള്യുഡി സബ് ഡിവിഷൻ അറിയിച്ചു. ചാവക്കാട് പിഡബ്ല്യൂഡി പരിധിയിൽപ്പെടുന്ന എൻ.എച്ച് സബ് ഡിവിഷൻ 66ന്റെ കാപ്പിരിക്കാട് മുതൽ തൃപ്രയാർ-ആൽമാവ് വരെയുള്ള വഴിയോര കച്ചവടക്കാർ സ്വമേധയാ ഒഴിഞ്ഞു പോകണം. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും കച്ചവടക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ചാവക്കാട് എൻ.എച്ച് പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date