Skip to main content

അപേക്ഷ ക്ഷണിച്ചു

മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടിവ് ഓഫീസർമാരുടെയും ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പാരിതോഷികം നൽകാൻ അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടിവ് ഓഫീസർമാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസിൽ സെപ്റ്റംബർ 30 ന് വൈകീട്ട് അഞ്ചിന് മുമ്പ് നൽകണം. അപേക്ഷയുടെ മാതൃക www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ - 0495 2360720

date