Skip to main content

ലോഗോ മത്സരം; ഹേമന്ത് ഹരിദാസിന് ജേതാവ്

ജില്ലയില്‍ കോവിഡ് വ്യാപനം തടയാന്‍ നടപ്പാക്കുന്ന സംരക്ഷിത കുടുംബ കൂട്ടായ്മ അഥവാ കോസ്ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പ്(സി സി ജി) ന് വേണ്ടി നടത്തിയ ലോഗോ ഡിസൈന്‍ മത്സരത്തില്‍ കരുനാഗപ്പള്ളി സ്വദേശി ഹേമന്ത് ഹരിദാസ് വിജയിയായി. പിറവന്തൂര്‍ സ്വദേശി ആര്‍ റഷാങ്ക്, കൊച്ചി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ എ അലീഷ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ആന്റ് ഡിസൈന്‍സിലെ വി എസ് വിനീതന്‍, വെഞ്ഞാറമൂട് സ്വദേശി വി കെ രമേശ്കുമാര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. പ്രമുഖ ചിത്രകാരന്‍ അജിത്ത് പ്ലാക്കാട് ഉള്‍പ്പെട്ട സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
(പി.ആര്‍.കെ നമ്പര്‍ 2437/2020)

 

date