Skip to main content

നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി

നെല്‍കൃഷി ചെയ്യാവുന്ന വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി കൃഷി ചെയ്യുന്നവര്‍ക്ക് ഹെക്ടറിന് ഓരോ സാമ്പത്തിക വര്‍ഷവും 2000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കും. അപേക്ഷ വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ www.aims.kerala.gov.in     പോര്‍ട്ടല്‍ വഴി നല്‍കാം. അപേക്ഷയോടൊപ്പം നടപ്പു സാമ്പത്തിക വര്‍ഷത്തെ കരമടച്ച രസീത്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ അപ്‌ലോഡ് ചെയ്യണം. നെല്‍വയലിന്റെ ഭൗതിക പരിശോധനയും രേഖകളുടെ ഓണ്‍ലൈന്‍ പരിശോധനയും കഴിഞ്ഞാല്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ തുക ലഭിക്കുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2425/2020)

 

date