Skip to main content

പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം 16 ന്

പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ സെപ്തംബര്‍ 16ന് നടക്കും.
ഐ ടി ഐ വിഭാഗത്തിന്റെ രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പതു മുതല്‍ 10 വരെയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് - റാങ്ക് 50 വരെയും ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ - റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും.
പ്ലസ് ടൂ/വി എച്ച് എസ് ഇ വിഭാഗത്തിന്റെ രജിസ്‌ട്രേഷന്‍ - 10.30 മുതല്‍ 11.30 വരെ. റാങ്ക് ഒന്നു മുതല്‍ 100 വരെയുള്ള എല്ലാ വിഭാഗക്കാരും. ബി എച്ച് ക്വാട്ട - 200 റാങ്ക് വരെ, എല്‍ എ ക്വാട്ട - 300 റാങ്ക് വരെ, എസ് സി ക്വാട്ട - 300 റാങ്ക് വരെ.
അഡ്മിഷന്‍ സമയത്ത് ടി സി ഉള്‍പ്പടെയുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ ഹാജരാക്കണം. മറ്റ് പോളിടെക്‌നിക് കോളജുകളില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന് സ്ലിപ്പും ഫീസ് രസീതും ഹാജരാക്കണം. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അന്നേദിവസം തന്നെ പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് എ ടി എം കാര്‍ഡ് മുഖേന ഒടുക്കണം. വിശദ വിവരങ്ങള്‍ 9447458697, 9995926933 എന്നീ നമ്പരുകളില്‍ ലഭിക്കും.
 (പി.ആര്‍.കെ നമ്പര്‍ 2431/2020)

date