Skip to main content

ധർമ്മക്കുന്ന് കുടിവെള്ളപദ്ധതി മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

 

 

 

മേപ്പയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ ധർമ്മക്കുന്ന് കുടിവെള്ള പദ്ധതി തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ രണ്ടേ കാൽ ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സ്വന്തമായി വീട് നിർമ്മിച്ച് നൽകി. ഇനി വരുന്ന 100 ദിവസത്തിനുള്ളിൽ ഇരുപത്തി അയ്യായിരം പേർക്ക് വീട് നൽകാൻ നടപടിയായതായും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന അധ്യക്ഷത വഹിച്ചു.

ബീവറേജ് കോർപറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിച്ച 30, 50,000 രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജീവൻ, വാർഡ് അംഗം ഇ.ശ്രീജയ, വികസന സമിതി കൺവീനർ എം.കെ.കേളപ്പൻ, ഇ.രജീഷ്, കെ.ടി. രാജൻ തുടങ്ങിയവർ സംസാരിച്ചു.

date