മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രം പ്രവൃത്തി ഉദ്ഘാടനം നാളെ (സെപ്റ്റംബർ 15 )
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നാദാപുരം ഉപകേന്ദ്രം കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ ( സെപ്റ്റംബർ 15 ) രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവ്വഹിക്കും. ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക.
2018 ഫെബ്രുവരിയിൽ നാദാപുരത്ത് ആരംഭിച്ച ഉപകേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് നാട്ടുകാർ വൈദ്യർ അക്കാദമിക്ക് വിട്ടുനൽകിയ 20 സെൻറ് സ്ഥലത്ത് ഒരു കോടി രൂപ ചെലവിട്ടാണ് സാംസ്കാരിക വകുപ്പ് കെട്ടിടം പണിയുന്നത്.
മൺ മറഞ്ഞുപോയ ഹാസ്യ കലാകാരൻ വെള്ളൂർ പി.രാഘവന്റെ ഓർമ്മയ്ക്ക് സാംസ്ക്കാരിക വകുപ്പ് 35 ലക്ഷം രൂപ ചെലവിൽ വെള്ളൂരിൽനിർമ്മിച്ച സാംസ്കാരി കനിലയത്തിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ.ബാലൻ വൈകുന്നേരം 3 മണിക്ക് ഇ.കെ. വിജയൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നിർവ്വഹിക്കും.
- Log in to post comments