എറണാകുളം അറിയിപ്പുകള്
അറിയിപ്പുകള്
ഐ.ടി.ഐ അഡ്മിഷന്
കൊച്ചി: കളമശേരി ഗവ: വനിത ഐ.ടി ഐ യിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ ആറ് ട്രേഡുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാണ് സ്വീകരിക്കുന്നത്. itiadmissionskerala.gov.in
പോര്‍ട്ടല്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിനു കീഴില്‍ മാതിരപ്പളളിയില് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ആവശ്യമായ ബ്രാന്റഡ് കമ്പനികളുടെ പുതിയ സബ് മേഴ്സിബിള് മോട്ടോര്‍ പമ്പ് സെറ്റ് ബൈ ബായ്ക്ക് വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിനും, സ്ഥാപനത്തില്‍ എത്തിച്ച് ഘടിപ്പിക്കുന്നതിനും താത്പര്യമുളള വ്യാപാരികളില്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 22-ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം. ഫോണ്‍ 0485-2814987.
ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ബീച്ച് അംബ്രെല്ല വിതരണം ചെയ്തു
കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ വഴിയോര ഭാഗ്യക്കുറി വില്പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി ബീച്ച് അംബ്രെല്ല വിതരണം ചെയ്തു. റവന്യൂ ടവറിലെ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിന്റെ ഏഴാം നിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ വിതരണം ചെയ്തു.
- Log in to post comments