Post Category
കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്
പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്കിലെ ഇ-പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5 ന് ഉച്ച രണ്ടുമണിക്ക് നടത്തും. സെപ്റ്റംബർ 21 മുതൽ 28 വരെ അപേക്ഷകൾ പൊതുജനങ്ങൾക്ക് നേരിട്ട് അക്ഷയകേന്ദ്രം വഴി സമർപ്പിക്കാം.കോവിഡ് 19 പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് അദാലത്ത് നടത്തുക. പരാതിക്കാർക്ക് അക്ഷയകേന്ദ്രം വഴിയും അദാലത്തിൽ പങ്കെടുക്കാം. സി എം ഡി ആർ എഫ്, എൽ ആർ എം കേസ്, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം, 2018 -19 പ്രളയവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ എന്നിവ സ്വീകരിക്കില്ല. ഫോൺ: 0480 2802336.
date
- Log in to post comments