Post Category
ചേർപ്പ് ഐ ടി ഐയിൽ പ്രവേശനം
ചേർപ്പ് ഐ ടി ഐയിൽ സർവേയർ, ഇലക്ട്രീഷ്യൻ എന്നീ ദ്വിവത്സര എൻ സി വി ടി മെട്രിക് ട്രേഡുകളിലേക്ക് 2020 - 21 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. www. itiadmissions. kerala.gov. in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സെപ്റ്റംബർ 24 വൈകീട്ട് 5 മണിവരെ അപേക്ഷ സമർപ്പിക്കാം. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ ഓൺലൈനായി അടക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിലും ഐ ടി ഐയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്‌ക് വഴിയും ലഭ്യമാണ്. ഫോൺ: 0487 2966601
date
- Log in to post comments