Post Category
ക്ഷീരഗ്രാമം പദ്ധതി; അപേക്ഷിക്കാം
ക്ഷീരവികസന വകുപ്പ് 2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. ജില്ലയില്‍ തെ•ല, വിളക്കുടി, വെളിയം, പൂയപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതി പ്രകാരം തിരഞ്ഞെടുത്തിട്ടുള്ളത്. പ്രസ്തുത പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍ അതത് പ്രദേശത്തെ ക്ഷീരവികസന ഓഫീസുകളില്‍ സെപ്തംബര്‍ 30 വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് അഞ്ചല്‍, പത്തനാപുരം, കൊട്ടാരക്കര ക്ഷീരവികസന ഓഫീസുകളുമായി ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 2441/2020)
date
- Log in to post comments