Post Category
കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം - അപേക്ഷ തീയതി നീട്ടി
പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരുമായ വ്യക്തികള്‍ക്ക് അവരുടെ തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ധനസഹായ പദ്ധതിയിൽ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അപേക്ഷ ഫോമിന്റെ മാതൃകയും ഹാജരാക്കേണ്ട രേഖകളെ സംബന്ധിച്ചുള്ള വിവരങ്ങളും www.bcdd,kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവരും 60 വയസ്സ് കഴിഞ്ഞവരും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2377786, ഇ-മെയില്‍ : bcddkkd@gmail.com.
date
- Log in to post comments