Post Category
ഗവ. വെൽഫയർ സ്കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ഗവ. വെൽഫെയർ സ്കൂളിന്റെ നവീകരിച്ച കെട്ടിടം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബീന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ.രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം സാമി, കെ.കെ ഗോപൻ, ചൂലുർ നാരായണൻ, ഗോപാലകൃഷ്ണൻ ചൂലൂർ, എൻ.പി. ഹംസമാസ്റ്റർ, പി.കെ.സുധാകരൻ, കെ. അബ്ദുറഹ്മാൻ ഹാജി, ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജു കുനിയിൽ ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ ടി.വി മധു സംസാരിച്ചു.
date
- Log in to post comments