Skip to main content

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: കായംകുളം നഗരസഭയിലെ പതിനാറാം വാർഡിൽ നിർമിച്ച 76 ആം നമ്പർ അങ്കണവാടി കെട്ടിടം കായംകുളം നഗരസഭ ചെയർമാൻ എൻ ശിവദാസൻ ഉദ്ഘാടനം ചെയ്തു. തൊട്ടാശ്ശേരിയിൽ ഉണ്ണി അമ്മ പങ്കജാക്ഷിയുടെ  ഓർമയ്ക്കായി നൽകിയ സ്ഥലത്താണ് അമ്മയുടെ സ്മരണക്കായി കെട്ടിടം നിർമിച്ചത്.

നഗരസഭാ വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി കെട്ടിടം നിർമിച്ചിരിക്കുന്നത്. 550 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഹാൾ, കിച്ചൻ, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളോടെ മികച്ച  രീതിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 25 കുട്ടികൾക്ക് ഒരേ സമയം ഇരുന്ന് പഠിക്കാനാകുന്ന രീതിയിലാണ് ഹാൾ ഒരുക്കിയിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടത്തിയ ചടങ്ങിൽ വാർഡ് കൗൺസിലർ പലമുറ്റത്ത് വിജയകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ദാസ്, കായംകുളം നഗരസഭ സെക്രട്ടറി എ രാജേഷ് എന്നിവർ പങ്കെടുത്തു.

date