Post Category
പെരിന്തല്‍മണ്ണ നഗരസഭയുടെ ശുചിത്വ പദവി പ്രഖ്യാപിച്ചു
പെരിന്തല്‍മണ്ണ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം നഗരസഭ ചെയര്മാന് എം.മുഹമ്മദ് സലീം നിര്‍വഹിച്ചു. ഹരിത കേരള മിഷനിലെ ശുചിത്വ മാലിന്യ സംസ്ക്കരണ ഉപമിഷന്റെ മാര്‍ഗരേഖയനുസരിച്ചാണ് പെരിന്തല്‍മണ്ണ നഗരസഭ ശുചിത്വ പദവി കൈവരിച്ചത്. ചടങ്ങില്‍ നഗരസഭാ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഡോക്യൂമെന്റേഷന് പ്രകാശനം ചെയ്തു. വൈസ് ചെയര്മാന് നിഷി അനില്‍ രാജ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പത്തത്ത് ആരിഫ്, പി.കെ. ശോഭന, വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി. ഷഫീന ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ദിലീപ് കുമാര്‍, ജീവനം പദ്ധതി പ്രസിഡന്റ് ഷാന്‍സി നന്ദകുമാര്‍, സെക്രട്ടറി എം. അമ്മിണി, കെ.ബിന്ദു, എം. അസ്ക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
date
- Log in to post comments