വട്ടപ്പൊയില്‍ അങ്കണവാടിക്ക് ഇനി പുതിയ കെട്ടിടം; ഉദ്ഘാടനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു
മാച്ചേരിയിലെ വട്ടപ്പൊയില്‍ അങ്കണവാടിക്ക് ഇനി പുതിയ കെട്ടിടം. കെട്ടിടത്തിന്റെ ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. മന്ത്രിയുടെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വകയിരുത്തിയാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിച്ചത്.
വാടക കെട്ടിടത്തില്‍ ആയിരുന്നു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. അങ്കണവാടി നിര്‍മിക്കുന്നതിനായി പ്രദേശവാസിയായ എം കെ ആനന്ദാണ് മൂന്ന് സെന്റ് സ്ഥലം സാമൂഹ്യക്ഷേമ വകുപ്പിന് കൈമാറുകയത്. ഇരുപതിലേറെ കുട്ടികളാണ് അങ്കണവാടിയില്‍ പഠിക്കുന്നത്. കുട്ടികള്‍ക്ക് കളിക്കുന്നതിനും ചിത്രങ്ങളിലൂടെയും മറ്റും കാര്യങ്ങള്‍ പഠിക്കുന്നതിനും അവരുടെ മാനസിക വളര്‍ച്ചയ്ക്ക് സഹായിക്കുന്നതുമായ മികച്ച അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ കൗമാരക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി പ്രത്യേക മുറിയും തയ്യാറാക്കിയിട്ടുണ്ട്.
ചടങ്ങില്‍ കോര്പറേഷന് കൗണ്‍സിലര്‍ കെ പി സജിത്ത്, എം നൈനേഷ്, പി രാമകൃഷ്ണന്, കെ ജയരാജന് എന്നിവര്‍ പങ്കെടുത്തു
- Log in to post comments