Skip to main content

ഇതര സംസ്ഥാന തൊഴിലാളികളെ  ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിക്കണം-ജില്ലാ കളക്ടര്‍

ജില്ലയിലെ തൊഴിലുടമകള്‍ അന്യ സംസ്ഥാന തൊഴിലാളികളെ സംസ്ഥാന സര്‍ക്കാരിന്റെ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിന് ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലും ജില്ലാ ലേബര്‍ ഓഫീസിലെ ഫെസിലിറ്റേഷന്‍ സെന്ററിലും സൗകര്യമുണ്ട്.

കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷയും സൗജന്യ ചികിത്സാ സഹായവും ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതി നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 18നും 60നും ഇടയിലുള്ള തൊഴിലാളികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിയില്‍ അംഗമാകുന്ന ഓരോരുത്തര്‍ക്കും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും 15000 രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. 

ആരോഗ്യ ഇന്‍ഷുറന്‍സിനൊപ്പം രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നു. 

date