Skip to main content

തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനൂകൂല്യം

അടഞ്ഞു കിടക്കുന്ന അച്ചന്‍കോവില്‍ പ്രിയ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കും. പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റി വഴിയാണ് സഹായം. കുട്ടികളുടെ സ്‌കൂള്‍ സംബന്ധിച്ച പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രവും പ്രിയ എസ്റ്റേറ്റില്‍ തൊഴിലാളിയായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും കുട്ടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സഹിതം രക്ഷിതാക്കള്‍ കഴുതുരുട്ടിയിലെ ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സെപ്തംബര്‍ 29 ന് രാവിലെ 11 ന്  എത്തണം. വിശദ വിവരങ്ങള്‍ 0474-2792957, 7012973449 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2450/2020)

 

date