Post Category
അന്താരാഷ്ട്ര ഓസോണ്‍ ദിനം ആചരിച്ചു
സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റ് ശാസ്താംകോട്ട കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജ് എന്നിവ സംയുക്താമായി അന്താരാഷ്ട്ര ഓസോണ്‍ ദിനം വെബിനാര്‍ മുഖേന ആചരിച്ചു. സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ് ദിനേശ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ കെ എസ് അനില്‍കുമാര്‍, അസോസിയേറ്റ് പ്രൊഫ. ഡോ മിനി ചന്ദ്രന്‍, തൃശ്ശൂര്‍ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ എസ് ഗോപകുമാര്‍, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രൊഫ. ആര്‍ അരുണ്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സോമശേഖരപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2452/2020)
date
- Log in to post comments