Skip to main content

പ്രൊജക്ട് എഞ്ചിനീയര്‍ നിയമനം

ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂണിറ്റില്‍  ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ സ്‌കീം പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. തിരഞ്ഞെടുപ്പ് അഭിമുഖം മുഖേന. പ്രായപരിധി 35 വയസ്. ബി ടെക്(സിവില്‍) യോഗ്യതയുള്ളവര്‍ സെപ്തംബര്‍ 21 ന് വൈകിട്ട് അഞ്ചിനകം pdpaukollam@gmail.com    എന്ന വിലാസത്തില്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, ഫോണ്‍ നമ്പര്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, വെളളപേപ്പറില്‍ തയ്യാറാക്കിയ  അപേക്ഷ എന്നിവ സമര്‍പ്പിക്കണം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ     സെപ്തംബര്‍ 24 ന് കൂടിക്കാഴ്ച്ച നടത്തും. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.      വിശദ വിവരങ്ങള്‍  0474-2795675, 9961474761 എന്നീ നമ്പരുകളില്‍.  
(പി.ആര്‍.കെ നമ്പര്‍ 2454/2020)

 

date