ട്രാൻസ്‌ജെന്റർ വിഭാഗത്തിന് സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം
ട്രാൻസ്‌ജെന്റർ വിഭാഗത്തിലെ വ്യക്തികൾ/ ഗ്രൂപ്പുകൾക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദമായ പ്രോജക്ട് പ്രപ്പോസൽ ഒക്‌ടോബർ 10 വരെ നൽകാം. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ട്രാൻസ്‌ജെന്റർ കുടുംബശ്രീ യൂണിറ്റുകൾക്ക് മുൻഗണന ലഭിക്കും. വായ്പ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സർക്കാർ തലത്തിൽ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിനു ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസർ ശുപാർശ ചെയ്യുന്ന മുറയ്ക്കും ലഭിക്കും. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, കവടിയാർ, തിരുവനന്തപുരം 695003 എന്ന വിലാസത്തിലോ head@kswdc.org യിൽ സ്‌കാൻ ചെയ്‌തോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kswdc.org. ഫോൺ: 0471 2727668.
പി.എൻ.എക്‌സ്. 3134/2020
- Log in to post comments