Skip to main content

വാഹനം ഫ്‌ലാഗ് ഓഫ്

റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ചേതന പെയിന്‍ ഏന്റ് പാലിയേറ്റീവ് വിഭാഗത്തിന് അനുവദിച്ച വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് സെപ്റ്റംബര്‍ 18 ന് രാവിലെ 11.30 ന് റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേഷന്‍ എന്നിവര്‍ സംബന്ധിക്കും.

date