തരിശാക്കിയാല്‍ റോയല്‍റ്റി ഇല്ല
രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി വിനിയോഗിക്കുകയും ചെയ്യുന്ന നിലങ്ങളുടെ ഉടമകള്‍ക്കു മാത്രമാണ് റോയല്‍റ്റി. നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂവുടമകളും അര്‍ഹരാണ്. വയലുകളില്‍ വിള പരിക്രമത്തിന്റെ ഭാഗമായി പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, എളള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാലവിളകള്‍ചെയ്യുന്ന ഉടമകളും അര്‍ഹരാണ്. വയലുകള്‍ തരിശായി ഇട്ടിരിക്കുന്നവര്‍ ഈ ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ, മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേനയോ ഉപയോഗപ്പെടുത്താമെന്ന ഉറപ്പുനല്‍കിയാല്‍ റോയല്‍റ്റി അനുവദിക്കും. ഈ ഭൂമി തുടര്‍ന്നും മൂന്ന് വര്‍ഷം തുടര്‍ച്ചയായി തരശായി കിടന്നാല്‍ പിന്നീടു റോയല്‍റ്റി നല്‍കില്ല. വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് ഇവര്‍ അര്‍ഹരാണ്.
അപേക്ഷകളില്‍ നെല്‍വയലുകളുടെ ഭൗതിക പരിശോധനയും അപ് ലോഡ് ചെയ്ത രേഖകളുടെ ഓണ്‍ലൈന്‍ പരിശോധനയും കൃഷി അസിസ്റ്റന്റ് നടത്തും. തൃപ്തികരമെന്നു കൃഷി ഓഫീസര്‍ക്കു ബോധ്യപ്പെട്ടാല്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഓണ്‍ലൈനായി കൈമാറും. അസിസ്റ്റന്റ് ഡയറകടറാണു റോയല്‍റ്റി തീരുമാനിക്കുക. കൃഷി ഭവന്‍ തലത്തില്‍ കൃഷി ഓഫീസര്‍ക്കും കൃഷി അസിസ്റ്റന്റുമാര്‍ക്കുമാണു പദ്ധിത ചുമതല.
- Log in to post comments