Post Category
നവീകരിച്ച മണ്ണാറകുളഞ്ഞി-കോഴഞ്ചേരി ജില്ലാ പാതയുടെ ഉദ്ഘാടനം ഇന്ന് (17) മുഖ്യമന്ത്രി നിര്‍വഹിക്കും
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ നവീകരിച്ച മണ്ണാറകുളഞ്ഞി-കോഴഞ്ചേരി പ്രധാന ജില്ലാപാതയുടെ ഉദ്ഘാടനം ഇന്ന് (17) രാവിലെ 11.45ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് അധ്യക്ഷനാകും.
വീണാ ജോര്‍ജ് എം.എല്‍.എ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പിയും കെ.യു ജനീഷ് കുമാര്‍ എംഎല്‍എയും മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ശ്യാംമോഹന്, കടമ്മനിട്ട കരുണാകരന്, തോമസ് മാത്യു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
date
- Log in to post comments