Skip to main content

ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം : ഹോര്‍മോണ്‍ ചികിത്സയ്ക്ക് തുക റീഇമ്പേഴ്‌സ് ചെയ്യും

ആലപ്പുഴ :സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാൻസ്‌ജെൻഡർ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ലിംഗമാറ്റ ശാസ്ത്രക്രിയയ്ക്ക് വിധേയരായി ഹോർമോൺ ചികിത്സ ന ടത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഹോർമോൺ മരുന്നുകളുടെ തുക റീഇമ്പേഴ്‌സ് ചെയ്ത് നൽകും. ജില്ലയിൽ ലിംഗമാറ്റ ശാസ്ത്രക്രിയയുടെ ഭാഗമായി ഹോർമോൺ ചികിത്സ നടത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾ ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടെണം. ഫോൺ: 0477 2253870.

date