Skip to main content

ഐ.ടി.ഐ പ്രവേശനം; ഓണ്‍ലൈനായി  അപേക്ഷിക്കാം.

 

റാന്നി ഗവ.ഐ.ടി.ഐ 2020 ലെ പ്രവേശനത്തിനുളള  അപേക്ഷകള്‍ www.iti.admission എന്ന വെബ്‌സൈറ്റ്  മുഖേന സ്വീകരിച്ചു തുടങ്ങി. ഈ മാസം 24 വരെയാണ് ഓണ്‍ലൈനായി  അപേക്ഷിക്കേണ്ട അവസാന തീയതി.  അപേക്ഷാ ഫീസായ 100 രൂപ ഓണ്‍ലൈനായാണ് ഒടുക്കേണ്ടത്. എന്‍.സി.വി.റ്റി ട്രേഡുകള്‍,  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഇലക്ട്രോണിക്‌സ് -മെക്കാനിക്ക് (രണ്ട് വര്‍ഷം) എന്നിവയിലേക്കാണ് പ്രവേശനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും അഡ്മിഷന്‍ സംബന്ധിച്ച  ലിസ്റ്റും അലോട്ട്‌മെന്റ് തീയതിയും  സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് www.iti.ranni.kerala.gov.in, 04735 296090.

 

date