Skip to main content

വോട്ടർ പട്ടിക : പുറക്കാട് പഞ്ചായത്തിലെ പേര് നീക്കം ചെയ്യേണ്ടവരുടെ ശ്രദ്ധക്ക് 

 

ആലപ്പുഴ: പുറക്കാട്  ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഓഗസ്റ് 12ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നതിന് ഫാറം അഞ്ച് മുഖേന പുറക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിച്ച ആക്ഷേപങ്ങൾ പ്രകാരം പേര് നീക്കം ചെയ്യണ്ടവരുടെ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റിൽ ആക്ഷേപം ഉള്ളവർ മതിയായ രേഖകൾ സഹിതം ഈ മാസം 19 ന് വൈകിട്ട് 5 മണിക്കകം ഓഫീസിൽ നേരിട്ട് ഹാജരാകണം. 
വിശദ വിവരങ്ങൾക്ക് ഫോൺ :0477 227 2031

date