Skip to main content

കോട്ടക്കല്‍ നഗരസഭയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

 

കോട്ടക്കല്‍ നഗരസഭയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍ നിര്‍വഹിച്ചു. നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നാല് പദ്ധതികളുടെ സമര്‍പ്പണമുള്‍പ്പടെ ഏഴ് ഉദ്ഘാടനങ്ങളാണ് നഗരസഭയില്‍ നടത്തിയത്.
ദേശീയ പാതയില്‍ പാലത്തറക്കടുത്ത് 41.5 ലക്ഷം ചെലവില്‍ നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക്, കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 13 ലക്ഷം ചെലവില്‍ നിര്‍മിച്ച ഓപ്പണ്‍ ജിം, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി സെന്റര്‍, ഭിന്നശേഷികുട്ടികള്‍ക്കായി കൂരിയാട് 72 ലക്ഷം ചെലവില്‍ നിര്‍മിച്ച ബഡ്സ് സ്‌കൂള്‍ എന്നിവയുടെ സമര്‍പ്പണമാണ് നടന്നത്. 47 ലക്ഷം ചെലവില്‍ കൂരിയാട് നിര്‍മിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുതിയ കെട്ടിടം, 20 ലക്ഷം ചെലവില്‍ നിര്‍മിക്കുന്ന ആധുനിക ലൈബ്രറി കെട്ടിടം, 28.81 ലക്ഷം ഉപയോഗിച്ച് നഗരസഭയില്‍ സ്ഥാപിക്കുന്ന 1425 പുതിയ തെരുവ് വിളക്കുകള്‍ എന്നിവയുടെ നിര്‍മാണോദ്ഘാടനവും ചെയര്‍മാന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ ബുഷ്റ ഷബീര്‍ അധ്യക്ഷയായി. വിവിധ സ്ഥിരം സമിതി അംഗങ്ങള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date