Skip to main content

എടപ്പാള്‍ മേല്‍പ്പാല നിര്‍മാണം പുരോഗമിക്കുന്നു ഉദ്ഘാടനം ഡിസംബറില്‍

 

എടപ്പാള്‍ മേല്‍പ്പാല നിര്‍മാണം പുരോഗമിക്കുന്നു. മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം  ഡിസംബറില്‍ നടക്കും. ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മിക്കുന്നത്.

കിഫ് ബി വഴി 13.5 കോടി രൂപ ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 218 മീറ്റര്‍ നീളത്തിലാണ്  മേല്‍പ്പാലം നിര്‍മിക്കുന്നത്. 8.4 മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ഫുട്പാത്തും നിര്‍മിക്കാനാണ് പദ്ധതി.
തൃശൂര്‍ -കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്ക് അഞ്ചുവര്‍ഷം മുന്‍പ് മന്ത്രി  ഡോ. കെ.ടി ജലീലാണ് മേല്‍പ്പാലമെന്ന ആശയത്തിന് മുന്‍കൈയെടുത്തത്. പദ്ധതിയുടെ നിര്‍മാണത്തിനായി സര്‍ക്കാര്‍ തുക വകയിരുത്തിയതോടെയാണ് മേല്‍പ്പാലം പ്രാവര്‍ത്തികമാകുന്നത്.  
 

date