Skip to main content

തലയോലപ്പറമ്പ്, വൈക്കം ആശുപത്രികളില്‍ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്

=======
തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ മന്ദിരത്തിന്‍റെയും വൈക്കം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെയും  ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 17) വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യ  വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തില്‍ നാല് ഒ.പി റൂമുകള്‍, 20 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം, നഴ്സിംഗ് സ്റ്റേഷന്‍, സ്ക്രീനിംഗ് റൂം, ലാബ്, നേത്ര പരിശോധനാ ക്ലിനിക്, മാനസികാരോഗ്യ ക്ലിനിക്ക്, ഇമ്മ്യൂണൈസേഷന്‍ റൂം, കാത്തിരിപ്പ് കേന്ദ്രം എന്നിവയാണുള്ളത്.  2017- 2018 വര്‍ഷത്തെ നബാര്‍ഡ് ഫണ്ടായ ഒരു കോടി രൂപയും ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള  20 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രാവിലെ 10.30 നാണ് ഉദ്ഘാടനം

വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് രണ്ടിനാണ്. 2011-12 സാമ്പത്തിക വര്‍ഷം എ.കെ. ആന്‍റണി എംപിയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും അനുവദിച്ച 2.8 കോടി രൂപയും  നബാര്‍ഡിന്‍റെ 65 ലക്ഷം രൂപയും ചിലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

തലയോലപ്പറമ്പ് സി.എച്ച്.സി യിൽ  നടക്കുന്ന ചടങ്ങില്‍  സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പത്മാ ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി.മോഹനന്‍, ജില്ലാ പഞ്ചായത്തംഗം കല മങ്ങാട്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് കെ.എം. സുധര്‍മ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം ഒ ഡോ. കെ.ആര്‍ രാജന്‍, ആരോഗ്യ കേരളം ജില്ലാ  പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ സുധര്‍മണി ടി.തങ്കപ്പന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വൈക്കത്ത് നടക്കുന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ അധ്യക്ഷയാകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍ ,മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു വി. കണ്ണേഴത്ത് തുടങ്ങിയവര്‍ പങ്കെടുക്കും

date