Skip to main content

കാര ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പ് പേരയം ഗ്രാമപഞ്ചായത്തിലെ തൊടുകയില്‍ കടവില്‍ 2,00,000 കാര ചെമ്മീന്‍ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ജൂലിയറ്റ് നെല്‍സണ്‍ ഉദ്ഘാടനം ചെയ്തു. പേരയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്‌നിമ ബീഗം, ജനപ്രതിനിധികള്‍, ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രദേശവാസികള്‍, ഫിഷറീസ് വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2462/2020)

 

date