Skip to main content

അനീഷിന് ജ•നാടിന്റെ വിട

നിയന്ത്രണരേഖയില്‍ പാക്ക് സേനയുടെ  ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ ഇട്ടിവ സ്വദേശി അനീഷ് തോമസിന് ജ•നാടിന്റെ വിട. മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും വേണ്ടി എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണനും സംസ്ഥാന സര്‍ക്കാരിന് വേണ്ടി പുനലൂര്‍ ആര്‍ ഡി ഒ ബി ശശികുമാറും പുഷ്പചക്രം അര്‍പ്പിച്ചു.
മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കൊല്ലം റൂറല്‍ പൊലീസ് മേധാവി  ഹരിശങ്കര്‍,  കൊട്ടാരക്കര തഹസീല്‍ദാര്‍ ജി നിര്‍മ്മല്‍ കുമാര്‍, എല്‍ ആര്‍ തഹസില്‍ദാര്‍ സി പത്മ ചന്ദ്രക്കുറുപ്പ്,  ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ആര്‍ ഷിജു, ജി അജേഷ്, ജൂനിയര്‍  സൂപ്രണ്ട് കെ പി ഗിരിനാഥ്, വില്ലേജ് ഓഫീസര്‍ ടി രതീഷ് കുമാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഭൗതികശരീരം സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം  മണ്ണൂര്‍ മാര്‍ത്താസ് മുനി കത്തോലിക്കാ ചര്‍ച്ചില്‍ സൈനിക ഔദ്യോഗിക ബഹുമതികളോടെ      സംസ്‌കരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2465/2020)
 

date